പള്ളിക്കര:നിരവധി അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കോട്ടിക്കുളത്ത് ട്രെയിൻ അപകടത്തിൽ പെടുത്താൻ ശ്രമിച്ച യുവതി പിടിയിൽ കഴിഞ്ഞ 20 ന് വൈകിട്ട് തൃക്കണ്ണാട് റയിൽ പാളത്തിന് മുകളിൽ റയിൽവെ ഉപയോഗിക്കുന്ന കർവ് റഫറൻസ് പില്ലർ എടുത്തു വച്ച് അപകടം വരുത്താൻ ശ്രമിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്. ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ അതീവ ഗൗരവം കണക്കിലെടുത്ത് കാസറഗോഡ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനൻ്റെ നിർദ്ദേശാനുസരണം ബേക്കൽ ഡി വൈ എസ് പി സി.കെ. സുനിൽ കുമാർ റയിൽവെ സംരക്ഷണ സേന യെ കൂടി ചേർത്ത് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് കള്ളകുറിച്ചി സ്വദേശിനി വി കനകവല്ലി(22)യാണ് അറസ്റ്റിലായത്. കനകവല്ലിയും കുടുംബവും പള്ളിക്കര അരളിക്കട്ട എന്ന സ്ഥലത്ത് താമസിച്ചു ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തുന്നവരാണ്. പാളത്തിൽ വച്ച കർവ് റഫറൻസ് പില്ലർ നീളത്തിലുള്ള ഉരുക്ക് കമ്പിയും അറ്റത്ത് കോൺക്രീറ്റ് കട്ടയുമാണ്. 30 കിലോയിലധികം തൂക്കം വരുന്ന ഉരുക്ക് കമ്പി പാളത്തിൽ വച്ചിരുന്നത് മറുവശത്തെ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാണാൻ ഇടയായതുകൊണ്ടാണ് അതേ സമയം കടന്നു പോകേണ്ടിയിരുന്ന ചെന്നൈ എക്സ്പ്രസ്സ് വലിയൊരു അപകടത്തിൽ നിന്ന് രക്ഷപെട്ടത്. അന്വേഷണ സംഘം ഈ കേസുമായി ബന്ധപ്പെട്ട് നൂറിലധികം ആൾക്കാരെ ചോദ്യം ചെയ്തും നിരവധി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് കനകവല്ലിയിലേക്ക് എത്തിയത്. ട്രെയിൻ തട്ടി കോൺക്രീറ്റ് കട്ട ഇളകി മാറി കിട്ടി ഉരുക്കു കമ്പി വില്പന നടത്തുന്നതിനാണ് ഇങ്ങനെ പാളത്തിൽ വച്ചത് എന്ന് കനകവല്ലി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് പ്രതിയെ പിടികൂടാൻ കഴിഞ്ഞ പ്രത്യേക ടീമിൽ ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു.പി. റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് പാലക്കാട് ഇൻസ്‌പെക്ടർ എൻ കേശവ ദാസ്, ആർ പി എഫ് മംഗലാപുരം ഇൻസ്‌പെക്ടർ എം. അക്ബർ അലി, എസ് ഐ അജിത് അശോക് (ബേക്കൽ എസ് ഐ
രജനീഷ് എം, എസ് ഐസാ
ജു തോമസ്, എ എസ് ഐ
ബിനോയ് കുര്യൻ, പോലീസുകാ രായ പ്രമോദ്, സുധീർ ബാബു, സനീഷ് കുമാർ വിജേഷ്, ബേക്കൽ മാരായ ദിലീദ്, പദ്മ, കോൺസ്റ്റബിൾമാരായ ശ്രീകാന്ത്, അജീഷ് , രാമകൃഷ്ണൻ, രാജേഷ്, സത്താർ )എന്നിവരു
ണ്ടായിരുന്നു.
0 Comments