നീലേശ്വരം:മണ്ണിടിഞ്ഞ് വീട് അപകടത്തിൽ
കിനാനൂർ - കരിന്തളം പഞ്ചായത്ത് കാളിയാനം പട്ടിക വർഗ്ഗ കോളനിയിലെ രമേശന്റെ വീടിന് പിറക് വശത്തുളള മണ്ണ് പുലർച്ചക്ക് കനത്ത മഴയിൽ വീടിന്റെ പിറക് വശത്തേക്ക് തകർന്ന് വീണു. വീടിനും ശുചി മുറിക്കും കേട് പാടുകൾ സംഭവിച്ചു. വീടിന്റ മുകൾ ഭാഗത്തുള്ള ദേവസ്ഥാനത്തിനായി നിരപ്പക്കിയ സ്ഥലമാണ് തകർന്നത്. പഞ്ചായത്ത് പ്രസിഡന്റ ടി.കെ.രവി , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.വി. ചന്ദ്രൻ , സി.പി.. എം ലോക്കൽ കമ്മറ്റിയംഗം പി.പത്മനാഭൻ സ്ഥലം സന്ദർശിച്ചു.
0 Comments