കാഞ്ഞങ്ങാട് :ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ നീക്കം ഇന്നലെയൂത്ത് കോൺഗ്രസ് നീക്കത്തെ തെറ്റിച്ചു. പോലീസിനെ വെട്ടിച്ച് ജില്ലാശുപത്രി ഒ.പി വിഭാഗം പ്രവർത്തിക്കുന്ന ഭാഗത്ത് നിലയുറപ്പിച്ചിരുന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പി.പ്രദീപ് കുമാറിനെ ഇൻ്റലിജൻസ് വിഭാഗം എ എസ് ഐ രാജൻ ചെറുവത്തൂരിൻ്റെ ശ്രദ്ധയിൽപ്പെടുന്നത് മന്ത്രി വീണ ജോർജ് എത്തുന്നതിന് രണ്ട് മിനിറ്റുമുൻപാണ് ഞൊടിയിടയിൽ കസ്റ്റഡിയിലായ പ്രദീപനെ തൊട്ടടുത്ത പരിശോധനാ മുറിയിൽ കരുതൽ തടങ്കലിലാക്കി.ഒരു നിമിഷം പോലീസിന് പാളിച്ച സംഭവിച്ചിരുന്നുവെങ്കിൽ പ്രദീപ് മന്ത്രിക്ക് തൊട്ട് മുൻപിൽ പ്രത്യക്ഷപ്പെട്ട് കരിങ്കൊടി കാണിക്കുന്ന കാര്യം ഉറപ്പായിരുന്നു. യൂത്ത് കോൺഗ്രസ് നീക്കം പൊളിക്കാനായ ആശ്വാസത്തിലാണ് പോലീസ്.
കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ടുണ്ടായിരുന്ന തിനാൽ ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായർ, പി.കെ.സുധാകരൻ, സി.കെ.സുനിൽകുമാറിൻ്റെയും നേതൃത്വത്തിൽ വലിയ സുരക്ഷാ സന്നാഹത്തിലായിരുന്നു മന്ത്രിയുടെ പരിപാടി.
0 Comments