Ticker

6/recent/ticker-posts

45 വർഷത്തെ അധ്യ പന ജീവിതം വെള്ളിക്കോത്ത് അംബു മാസ്റ്റർക്ക് ദുർഗയുടെ ആദരം

കാഞ്ഞങ്ങാട്: 45 വർഷമായി അധ്യാപന ജീവിതം നയിച്ച വെള്ളിക്കോത്ത് വിഎം അംബു മാസ്റ്റർക്ക്‌ അധ്യാപകദിനത്തിൽ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ സ്നേഹാദരം നൽകി. അധ്യാപകരും, വിദ്യാർഥികളും, ജീവനക്കാരും, മറ്റുള്ളവരും അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ആദരവ് നൽകിയത്. സ്കൂൾ മാനേജർ കെ വേണുഗോപാലൻ നമ്പ്യാർ അമ്പു മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് മാനേജരും അധ്യക്ഷ പദവി അലങ്കരിച്ച അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷും ചേർന്ന് ഉപഹാരം കൈമാറി. പ്രിൻസിപ്പൽ ഇൻ ചാർജ് രാമ സുബ്രഹ്മണ്യം, പ്രൊഫസർ സി. ബാലൻ മാസ്റ്റർ, അജയകുമാർ കോടോത്ത് വിജയകൃഷ്ണൻ, ഹരിമുരളി, ഉണ്ണികൃഷ്ണൻ  അമ്പു മാസ്റ്ററുടെ  സഹധർമ്മിണി സുമതി സ്കൂൾ ഹെഡ്മാസ്റ്റർ വിനോദ മേലത്ത് സ്റ്റാഫ് സെക്രട്ടറി കെ. ശശീന്ദ്രൻ, കെ വി. ജയൻ, ശിവജി വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു.
Reactions

Post a Comment

0 Comments