Ticker

6/recent/ticker-posts

മയക്കുമരുന്നിനെതിരെ 500 വീടുകൾ കയറിയിറങ്ങി പോലീസ്

കാഞ്ഞങ്ങാട്:
ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പോലീസ് വീടുകളിലേക്ക്.
 ജനമൈത്രി പോലീസും കല്ലുരാവി കൂട്ടായ്മയും ചേർന്ന്  500ഓളം വീടുകളിലാണ് കയറിയിറങ്ങിയത്.
 ലഹരിക്കെതിരെ ഓരോ വീടുകളിലേക്കും  മാതാപിതാക്കൾ കുട്ടികളെയും ബോധവൽക്കരിച്ചു. ലഹരി മുക്ത കല്ലുരാവി കൂട്ടായ്മയുടെ രണ്ടാംഘട്ട പരിപാടി എന്ന നിലയിലാണ് വീടുകൾ കയറിയിറങ്ങുന്നത്. മുഴുവൻ വീടുകൾ കേന്ദ്രീകരിച്ച് നേരിട്ട് ലഖുലേഖകൾ വിതരണം ചെയ്യുന്നുണ്ട്.  വളർന്നു വരുന്ന തലമുറയെ ലഹരിയിൽ നിന്നും അകറ്റുകയെന്ന ലക്ഷ്യം കൂടി പ്രവർത്തനത്തിൽ  കൂടി ലക്ഷ്യമിടുന്നുണ്ട്. തീരദേശ മേഖലകൾ ഉൾപ്പെടെ മയക്കുമരുന്നൻ്റെ പിടിയിലമർന്നതോടെ നാട്ടുകാർ ആശങ്കയിലാണ്. പോലീസിനൊപ്പം ചേർന്ന് പൂർണമായും മയക്കുമരുന്ന് മാഫിയയെ ഇല്ലായ്മ ചെയ്യാൻ നാട്ടുകാർ സജ്ജരായി.
  മുറിയനാവി, കണ്ടത്തിൽ,  തണ്ടുമ്മൽ, മൂവാരിക്കുണ്ട് ,പട്ടാക്കൽ കേന്ദ്രീകരിച്ച് ഓരോ വീടും കയറിയിറങ്ങി. വാർഡ് കൗൺസിലർ സെവൻ സ്റ്റാർ അബ്ദുറഹ്മാൻ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ പ്രമോദ്, ദിവ്യ, കരീം ഇസ്ലാം പി കെ, ചന്ദ്രൻ തുടങ്ങിയ പ്രവർത്തകർ പങ്കെടുത്തു
Reactions

Post a Comment

0 Comments