Ticker

6/recent/ticker-posts

ഗതാഗതക്കുരുക്കിന് പരിഹാരമാകുമോ,കാഞ്ഞങ്ങാട്ട്ഒരിടത്ത് കൂടിയൂ ടേൺ

കാഞ്ഞങ്ങാട് നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് അൽപമെങ്കിലും ആശ്വാസമായി ഒരിടത്ത് കൂടി
യൂ ട്ടേൺ നിർമ്മിച്ചു കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് കഴിഞ് 
  പഴയ കൈലാസ് തിയേറ്റർ സമീപത്തായാണ് സ്ഥാപിച്ചത് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ ഇന്നലെ ട്രാഫിക് പരിഷ്കരിക്കുക യായിരുന്നു നിലവിൽ കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ നിന്നും ഒരാൾക്ക് വാഹനം മറികടക്കണമെങ്കിൽ ഒരു കിലോമീറ്ററോളം സഞ്ചരിച്ച് ടിബി റോഡ് ജംഗ്ഷനിലെത്തി ഇവിടെ നിന്നും ചുറ്റിത്തിരിഞ്ഞു തിരിച്ചെത്തേണ്ടതുണ്ട്.
യൂട്ടേൺ നിലവിൽ 
 സ്ഥാപിച്ചതോടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതിന് പരിഹാരമായി നോർത്ത് കോട്ടച്ചേരി ബാങ്ക് ജംഗ്ഷൻ മുതൽ ടി ബി റോഡ് ജംഗ്ഷൻ വരെ രണ്ടര കിലോമീറ്ററോളം റോഡിൻ്റെ മധ്യത്തി
ൽ ഡിവൈഡർ സ്ഥാപിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു ഒരു വശത്തു നിന്നും മറ്റൊരു വശത്തേക്ക് വാഹനം മറികടക്കാൻ മൂന്നുകിലോമീറ്ററിലേറെ സഞ്ചരിക്കേണ്ട ദുരവസ്ഥയുണ്ടായിരുന്നു 
 നഗരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകാൻ ഇത് 
ഇടയാക്കി ബുദ്ധിമുട്ട് മനസ്സിലാക്കി കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത നിർദ്ദേശിച്ച പ്രകാരം കോട്ടച്ചേരിയിൽ നേരത്തെ യൂ ടേൺ സ്ഥാപിച്ചിരുന്നു ഒരു യൂടേൺ കൂടി സ്ഥാപിച്ചതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണ് യാത്രക്കാർ വിലയിരുത്തുന്നത് കെ എസ് ടി പി റോഡ് സ്ഥാപിക്കുമ്പോഴാണ് നഗരത്തെെെ രണ്ടായി പകുത്ത് റോഡ് മധ്യത്തിലായി മൂന്ന് കിലോമീറ്ററോളം ഡിവൈഡറുകൾ സ്ഥാപിച്ചത്. വലിയ എതിർപ്പ് വിളിച്ചുവരുത്തിയിരുന്നു വെങ്കിലും ഇത് വകവെക്കാതെയാണ് ഡിവൈഡർ സ്ഥാപിച്ചത് ചെറുവാഹനങ്ങൾ അടക്കം വലിയ പ്രയാസം ഇതുമൂലം നേരിട്ടിരുന്നു  വാഹനങ്ങൾക്ക് കടന്നുപോകാൻ ഡിവൈഡറിൽ പലഭാഗങ്ങളിലും യൂട്ടേൺ സ്ഥാപിക്കണമെന്ന് യാത്രക്കാരുടെ നാളുകളായുള്ള ആവശ്യമാണ്. കിഴക്ക് ഭാഗത്തുംപടിഞ്ഞാറ് ഭാഗത്തു കൂടിയും സഞ്ചരിക്കുന്ന യാത്രക്കാർക്കായി രണ്ട് യൂ ട്ടേൺ കൂടി സ്ഥാപിച്ചാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ഒപ്പം ഗതാഗതകുരുക്ക് കുറക്കുന്നതിനും സഹായകമാകും.

പടം :കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിന് സമീപം നിലവിൽ വന്ന യൂ ടേൺ

Reactions

Post a Comment

0 Comments