കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഉടൻ രോഗികൾക്കായി തുറന്നുകൊടുക്കും. ഡോക്ടർമാരുടെയും നഴ്സുമാർ ജീവനക്കാരുടെ തുൾപ്പെടെ നിയമനം ദ്രുതഗതിയിൽ നടക്കുകയാണ്.ഈ മാസം അവസാനത്തോടെ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങുമെന്നാണ് വിവരം. ഉദ്ഘാടനം ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ആശുപത്രി തുറക്കാൻ കഴിയാതെ പോയതിൻ്റെ പ്രധാന കാരണം നിയമനം വൈകുന്നത് മൂലമായിരുന്നു. ഏറെക്കുറെ ഇതിനൊരു പരിഹാരം കണ്ടെത്താൻ ആരോഗ്യവകുപ്പിനായിട്ടുണ്ട്. കോ വിഡ് പ്രതിസന്ധ്യ കുറഞ്ഞ തോട് കൂടി ചട്ടഞ്ചാൽ ടാറ്റാകോവിഡ് ആശുപത്രിയിൽ അത്യാവശ്യം ഡോക്ടർ.നഴ്സുമാരുടെയും മറ്റ് അനുബന്ധ ജീവനക്കാരുടെയും ആവശ്യമുള്ളൂവെന്നതിനാൽ ഇവിടെ ആവശ്യമുള്ളവരെ നിലനിർത്തി ബാക്കിയുള്ളവരെ അമ്മയും കുഞ്ഞും ആശുപത്രിയിൽ നിയമിക്കും ഇതിൻ്റെ മുന്നോടിയായി ടാറ്റാ ആശുപത്രിയിൽ നിന്നും ഒരു വിഭാഗം ഡോക്ടർമാർ, നഴ്സുമാരെയും പിൻവലിച്ച് ജില്ലാശുപത്രിയിൽ നിയമിച്ചു കഴിഞ്ഞു.അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുന്ന മുറയ്ക്ക് ഇവരെ ഇവിടെ നിയമിക്കും. ജില്ലാശുപത്രി, ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ നിന്നുമുൾപ്പെടെ അത്യാവശ്യമില്ലാത്ത നഴ്സുമാരെയും ഡോക്ടർമാരെയും കണ്ടെത്തി അമ്മയും കുഞ്ഞും ആശുപത്രിയിൽ നിയമിക്കുന്നതിനുള്ള നടപടികളും അവസാന ഘട്ടത്തിലായി. ആശുപത്രിയിലേക്കുള്ള വൈദ്യുതീകരണത്തിന്റെ അവസാനഘട്ട പ്രവൃത്തികളും പൂർത്തിയായി. എച്ച്ടി കണക്ഷൻ നൽകാനുള്ള വയറുകൾ ഉൾപ്പെടെ സ്ഥാപിച്ചു കഴിഞ്ഞു. വൈദ്യുതി കണക്ഷനുള്ള പ്രവൃത്തി പൂർത്തിയായതോടെ മറ്റ് സാങ്കേതിക നടപടികളും പൂർത്തിയാക്കാനായി.
ജീവനക്കാർക്കായി ആരോഗ്യ വകുപ്പ് ധനവകുപ്പിലേക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും. തസ്തിക സൃഷ്ടിച്ചിരുന്നില്ല. 205 ജീവനക്കാർ ആകെ വേണം. സ്റ്റാഫ് നഴ്സിൽ ഏഴിൽ രണ്ട്‌പേരെ നേരത്തെ തന്നെ നിയമിച്ചു. 2 ക്ലർക്ക്, 1 ഫാർമസിസ്റ്റ് അടക്കം ആകെ 13 തസ്തിക മാസങ്ങൾക്ക് മുൻപെ സൃഷ്ടിച്ചിരുന്നു.. ഉപകരണങ്ങൾ കെഎംസിഎൽ വഴിയെത്തി ഇവ സ്ഥാപിച്ച് കഴിഞ്ഞു. കട്ടിൽ, കിടക്ക തുടങ്ങിയവ സജ്ജീകരിച്ചു. അവസാന മിനുക്ക് പണികൾ പുരോഗമിക്കുകയാണിപ്പോൾ. 2006ലെ എൽഡിഎഫ് സർക്കാരാണ് അമ്മയുംകുഞ്ഞും ആശുപത്രിക്ക് മുൻകൈയെടുത്തത്. 2019 ലെ എൽഡിഎഫ് സർക്കാർ ഒന്നരവർഷം കൊണ്ട് കെട്ടിടം യാഥാർഥ്യമാക്കിഒന്നാം
പിണറായി സർക്കാറിന്റെ അവസാന നാളുകളിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്ത പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി ഒട്ടേറെ പഴികൾ കേട്ട ശേഷമാണ് തുറക്കപ്പെടുന്നത്. പഴയ ജില്ലാശുപത്രി പ്രവർത്തിച്ച സ്ഥലത്ത് ഒരാതുരാലയം വേണമെന്ന ജനകീയാവശ്യത്തെ മുൻ നിർത്തിയാണ് അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങാൻ തീരുമാനിച്ചത്.
വലിയ പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരുന്ന ആശുപത്രിയുടെ ഉദ്ഘാടനം നടക്കുമ്പോൾ മൂന്ന് മാസത്തിനകം പൂർണ്ണ സജ്ജമായ തോതിൽ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം തുടങ്ങുമെന്നായിരുന്നു അന്ന് റവന്യൂ മന്ത്രിയായിരുന്ന കാഞ്ഞങ്ങാട് എം.എൽ.എ,ഇ.ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ ആരോഗ്യ മന്ത്രി ശൈലജ നൽകിയ ഉറപ്പ്. തുടർ ഭരണം ലഭ്യമായി ഒരു വർഷം പിന്നിട്ടപ്പോഴും ഉറപ്പുകൾ പാലിക്കപ്പെടാതെ പോവുകയായിരുന്നു.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ചികിത്സ പ്രസവവും പ്രസവാനന്തര ചികിത്സയും തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു മൂന്ന് നിലകളിൽ കെട്ടിടം പണിതീർത്തത്.
45,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൂന്ന് നിലകെട്ടിടത്തിൽ പരിശോധന മുറി, അത്യാഹിത വിഭാഗം, ഫാർമസി, ശസ്ത്രക്രിയ വിഭാഗം, വാർഡുകൾ എന്നിവയ്ക്ക് സൗകര്യമുണ്ട്. പ്രസവത്തിനും നിരീക്ഷണത്തിനും പ്രത്യേകം മുറികളും കെട്ടിടത്തിലുണ്ട്. ആശുപത്രിയിലെ സിസിടിവി ക്യാമറകൾ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തിച്ചു തുടങ്ങി.നിയമ സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
മാസങ്ങൾക്ക് മുമ്പ് ആരോഗ്യ മന്ത്രി വീണ ജോർജ് കാഞ്ഞങ്ങാട്ടെത്തിയപ്പോഴും അമ്മയും കുഞ്ഞും ആശുപത്രി ഉടൻ തുറക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതുണ്ടായില്ല. ആഴ്ചകൾക്ക് മുൻപ് ആരോഗ്യ മന്ത്രി കാഞ്ഞങ്ങാട്ടെത്തിയത് കടുത്ത പ്രതിഷേധങ്ങൾക്ക് നടുവിലായിരുന്നു. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിരയായാണ് മന്ത്രി കാഞ്ഞങ്ങാട്ട് നിന്നും മടങ്ങിയത്.ജന വികാരം കടുത്തുവെന്നതു തന്നെയാണ് അമ്മയും കുഞ്ഞും ആശുപത്രി തുറക്കുന്നതിൽ വേഗതയുണ്ടാക്കിയത്..ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ഈയാഴ്ച തന്നെ യോഗം ചേർന്ന് അമ്മയും കുഞ്ഞും ആശുപത്രി തുറക്കുന്നത് പ്രഖ്യാപിക്കും
പടം :കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി
0 Comments