കാറിന് മുകളിൽ
അഭ്യാസ പ്രകടനം കാർഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.പുതുക്കൈയിലെ ഗൗതം കൃഷ്ണയെ 20യാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10.45നാണ് സംഭവം. അമ്പലത്തറ ഭാഗത്ത് നിന്നും മാവുങ്കാൽ ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറിന് മുകളിൽ ഒരാളെ ഇരുത്തിയാണ് വാഹനം ഓടിച്ചിരുന്നത്. കാറിനുള്ളിലിരുന്നവർ അകത്ത് നിന്നും ഇരുവശത്ത് കൂടി മുകളിലിരുന്ന ആളെ പിടിച്ചിരുന്നു. കോട്ടപ്പാറയിൽ നിന്നാണ് കാർ പോലീസ് കസ്റ്റഡിയിലെടുത്തത്.പരിശോധനയിൽ ഗൗതം കൃഷ്ണ മദ്യലഹരിയിലാണ് കാർ ഓടിച്ചിരുന്നതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.
0 Comments