പള്ളിക്കര:ചെർക്കപ്പാറയിൽ വില്പനക്ക് എത്തിച്ച 5 ലിറ്റർ കർണാടക മദ്യവുമായി 2 പേർ അറസ്റ്റിൽ. ചെറക്കാപ്പാറയിലെ രഞ്ജിത്ത് 31, തോക്കാനം മൊട്ടയിലെ വിനോദ് എം വി 44 എന്നിവരാണ് പിടിയിലാത്.
ബേക്കൽ ഡി വൈ എസ് പി സി.കെ. സുനിൽ കുമാറിൻ്റെ നിർദേശ പ്രകാരം ഇന്നലെ രാത്രി നടന്ന പരിശോധനയിൽ ചെർക്കപ്പാറയിൽ വില്പനക്ക് എത്തിച്ച മദ്യം പിടികൂടുകയായിരുന്നു.
ബേക്കൽ എസ് ഐ രജനീഷ് എം, ജൂനിയർ എസ് ഐ സാലിം കെ സീനിയർ സിവിൽ പോലീസ് ഓഫീസർ സനീഷ് കുമാർ സിവിൽ പോലീസ് ഓഫീസർ നികേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 Comments