Ticker

6/recent/ticker-posts

ജില്ലയിലേക്ക് കഞ്ചാവെത്തിക്കുന്ന യുവാവിനെ ബംഗ്ളുരുവിൽ നിന്നും പിടികൂടി

കാഞ്ഞങ്ങാട്:കാസർഗോഡ് ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്നതിൽ പ്രധാനിയായ ചെറക്കാപ്പാറയിലെ
 അസ്രു എന്ന് വിളിക്കുന്ന അസ്ഹറുദ്ദീൻ എ ജി (24)യെ ബേക്കൽ പോലീസ് ബാംഗ്ലൂരിൽ നിന്ന് പിടികൂടി. ബേക്കൽ ഡി വൈ എസ് പി സി കെ സുനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ വിപിൻ യു പി യുടെ നിർദ്ദേശാനുസരണം ബേക്കൽ എസ് ഐ എം രജനീഷും സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്‌ കെ ഡോൺ, സനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ ബാംഗ്ലൂർ മടിവാളയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത് മുഖ്യ മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള പോലീസ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ 'യോദ്ധാവ് ' ന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ന്റെ നിർദ്ദേശാനുസരണം ജില്ലയിൽ ഉടനീളം മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 7 ന് അസ്ഹറുദ്ദീന്റെ വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 2 കിലോ കഞ്ചാവ് ബേക്കൽ പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ഒന്നാം പ്രതിയായ അസ്ഹറുദ്ദീൻ അന്ന് ഒളിവിൽ പോവുകയും രണ്ടാം പ്രതി നാസറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്ന അസ്ഹറുദ്ദീൻ അറസ്റ്റിൽ ആയത്.
Reactions

Post a Comment

0 Comments