കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ആർ ടി ഓഫിസുകളിൽ വിജിലൻസ് റെയിഡ് നടത്തി.
വെള്ളരിക്കുണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടറുടെ ഓഫീസിലെത്തിച്ച പണം ഏജൻ്റുമാരിൽ നിന്നും 1
പിടിച്ചു
രണ്ട് ഡ്രൈവിംഗ് സ്ക്കൂളുകളിൽ നിന്നുമെത്തിച്ച പണമാണ് പിടിച്ചത്.കാസർകോട് വിജിലൻസ് ഡിവൈഎസ്പി വേണുഗോപാലൻ്റെ നേതൃത്വത്തിലാണ് വെള്ളരിക്കുണ്ട് ആർ ടി ഒ ഓ ഫീസിൽ ഇന്നലെ പരിശോധന നടന്നത്. ഏജൻ്റുമാരായ സന്തോഷ്, അനിൽകുമാർ എന്നിവരുടെ പക്കൽ നിന്നും പണം കണ്ടെത്തുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരെത്തുമ്പോൾ സന്തോഷ് മോട്ടോർ വാഹന ഇൻസ്പെക്ടറുടെ ഓഫീസ് മുറിയിൽ 2700 Oയോളം രുപയുമായി നിൽക്കുകയായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റൊരു ഏജൻ്റായ അനിൽ കുമാറിനെ ഇൻസ്പെക്ടറുടെ ഓഫിസ് പരിസരത്ത് നിന്നാണ് വിജിലൻസ് പിടികൂടിയത്.ഇയാളിൽ നിന്നും പതിനൊന്നായി രംരൂപയോളം പിടിച്ചു .കാഞ്ഞങ്ങാട് ആർ ടി ഒ ഓഫിസിലും വിജിലൻസ് റെയിഡ് നടത്തി
പടം :വെള്ളരിക്കുണ്ട് ആർ ടി ഒ ഓ ഫീസിൽ വിജിലൻസ് ഡിവൈഎസ്പി വേണുഗോപാലിൻ്റെ
നേതൃത്വത്തിൽ നടന്ന റെയിഡ്
0 Comments