Ticker

6/recent/ticker-posts

രാത്രി വാതിലിലും ജനാലയിലും തട്ടി സ്ത്രീകളെ ഭയപ്പെടുത്തിയ യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്:രാത്രി വാതിലിലും ജനാലയിലും തട്ടി സ്ത്രീകളെ ഭയപ്പെടുത്തിയ യുവാവ് നാട്ടുകാരുടെ പിടിയിലായി. ഉത്തരമലബാർ ഇത് സംബന്ധിച്ച് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ ഇന്നലെ രാത്രി നാട്ടുകാർ സംഘടിച്ച് നിന്നാണ് ഒരു വീടിൻ്റെ പരിസരത്ത് നിന്നും 42 കാരനായ യുവാവിനെ പിടികൂടിയത്.
മഡിയൻ​കൊളവയൽ ഉപാസന ക്ലബ് പരിസരത്തെ ചില വീടുകളിൽ രാത്രികാലങ്ങളിൽ 
​ ജനലരികിൽ വന്ന് തട്ടി വിളിക്കുകയും സ്ത്രീകളെ ഭയപ്പെടുത്തി വന്ന യുവാവാണ് പിടിയിലായത്. രാത്രി 11 മണിയോടെ ഹോസ്ദുർഗ് പൊലീസും സ്ഥലത്തെത്തി. ദിവസങ്ങളായി ചില വീടുകളിൽ പാതിരാത്രിയിൽ വാതിലും ജനാലയിലും തട്ടുന്നത് പതിവായിരുന്നു. ഒരു വീട്ടിലെ മെയിൻസ്വിച്ച് ഊരിക്കൊണ്ട് പോയി. പരാതിയുമായി വീട്ടമ്മ രണ്ട് തവണ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയിരുന്നു. ഒടുവിൽ നാട്ടുകാർ മുൻകൈയെടുത്ത് ആശങ്കയുണ്ടാക്കിയ ആളെ കണ്ടെത്തി. എന്നാൽ കേസ് നടപടി ഉണ്ടായിട്ടില്ല.
Reactions

Post a Comment

0 Comments