Ticker

6/recent/ticker-posts

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പരിപാടിയോടനുബന്ധിച്ച് കാഞ്ഞങ്ങാട്ട് ബൈക്ക് റാലി മൂന്ന് പേർ പിടിയിൽ, 10 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പരിപാടിയോടനുബന്ധിച്ച് 
ബൈക്ക് റാലി നടത്തിയ സംഘത്തിലെ
മൂന്ന് പേർ പോലീസ്പിടിയിൽ.10 പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ കടപ്പുറത്തെ റം ജാസ് 18 ,കൊളവയലിലെ മുഹമ്മദ് തമീം 19 എന്നിവരാണ് പിടിയിലായത്. ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയും പിടിയിലായവരിൽ ഉൾപ്പെടുന്നു
കാഞ്ഞങ്ങാട് ടൗണിൽ ഇന്ന് വൈകീട്ടായിരുന്നു ലീഗ് പതാക യേന്തി ബൈക്ക് റാലി നടത്തിയത്. നമ്പർ പ്ലേറ്റ് കറുത്ത സ്റ്റിക്കർ കൊണ്ട് മറച്ചായിരുന്നു ബൈക്ക് റാലി. കോട്ടച്ചേരിയിൽ വച്ചാണ് പിടികൂടിയത്.ഗതാഗത തടസമുണ്ടാക്കി അമിത വേഗതയിൽ കൂട്ടത്തോടെ ബൈക്ക് ഓടിക്കുകയായിരുന്നു.

Reactions

Post a Comment

0 Comments