കാഞ്ഞങ്ങാട്: അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ അമ്പത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്നു. 2023 ജനുവരി ഒന്നു മുതലാണ് ആഘോഷം. പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. സി. കുഞ്ഞാമദ് ഹാജി പാലക്കിക്ക് നൽകി സ്കൂൾ കമ്മിറ്റി ചെയർമാൻ അഷ്‌റഫ്. എം. ബി മൂസ പ്രകാശനം നിർവഹിച്ചു. ഹരി ക്ലാസിക് ആണ് ലോഗോ തയ്യാറാക്കിയത്. പഞ്ചായത്തംഗങ്ങളായ കുഞ്ഞാമി,ജസീറ, സി.പി.ഫാറൂഖ്,ഭാരവാഹികളായ ഇ.കെ മൊയ്‌തീൻ കുഞ്ഞി, സി,കുഞ്ഞബ്ദുള്ള,എം.ഹമീദ് ഹാജി,എം.ബി ഹനീഫ്, സി.മുഹമ്മദ് കുഞ്ഞി, തെരുവത്ത് മൂസ,അഹമ്മദ് കിർമാണി,സി.എച്ച് ഹംസ, എം. ഇബ്രാഹിം, കെ.കുഞ്ഞി മൊയ്‌തീൻ,പാലക്കി അബ്ദുൽ റഹ്മാൻ, ബി. മുഹമ്മദ്, കരീം,ഹമീദ് ചേരക്കാടത്ത്,പി. അബൂബക്കർ,കെ. എം. കെ ഹംസ, മജീദ് ബെള്ളിക്കോത്ത്, സംബന്ധിച്ചു.
0 Comments