Ticker

6/recent/ticker-posts

യുവാവിനെ ഇടിച്ചിട്ട ബൈക്ക് യാത്രക്കാരനിൽ നിന്നും മയക്കുമരുന്ന് പിടിച്ചു, യുവാവിന് ഗുരുതരം

കാഞ്ഞങ്ങാട്:യുവാവിനെ ഇടിച്ചിട്ട 
ബൈക്ക് യാത്രക്കാരനിൽ 
നിന്നും പോലീസ് മയക്കുമരുന്ന് 
പിടിച്ചു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗ്ളുരുവിലേക്ക് മാറ്റി.
ഇന്നലെ രാത്രി  കോട്ടിക്കുളം തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപമാണ് അപകടം.
 കാൽനട യാത്രകാരനെ ഇടിച്ചു അപകടം വരുത്തിയ മോട്ടോർബൈക്ക് ഓടിച്ചിരുന്നരുന്നയാളിൽ നിന്നും 13.39 ഗ്രാം എംഡി എം എ ബേക്കൽ പോലീസ് പിടികൂടുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി പോലീസ്  വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പയ്യന്നൂർ പെരുമ്പ സ്വദേശി എസ്.സി.അബ്ദുൽ സാബിറാണ് (36) അറസ്റ്റിലായത്.. അപകടത്തിൽപരിക്ക് കോട്ടിക്കുളം ബീച്ച് റോഡിലെ അനൂപിനാണ് പരിക്കേറ്റത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് നോട്‌ അനുബന്ധിച്ച് ബേക്കൽ ഡി വൈ എസ് പി സി.കെ. സുനിൽ കുമാറിൻ്റെ നിർദ്ദേശാ നുസരണം ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിമരുന്ന് വേട്ട ശക്തമാക്കിയിരുന്നു. ബേക്കൽ എസ് ഐ എം.രജനീഷ് . എസ് ഐ കെ.സാലിം  എന്നിവരുടെ നേതൃത്വത്തി  ലാ ണ് മ യ ക്കു മരുന്ന് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്‌ കെ ഡോൺ സനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ് വർമ്മ, റിനീത്, സാനിഷ്,സരീഷ് എന്നിവരു മുണ്ടായിരുന്നു


പടം'. പ്രതി സാബിർ
Reactions

Post a Comment

0 Comments