Ticker

6/recent/ticker-posts

പ്രസവചികിൽസക്കിടെ അതിഞ്ഞാൽ സ്വദേശിനിയായ യുവതി മരിച്ചു

കാഞ്ഞങ്ങാട്: പ്രസവ സംബന്ധമായ ചികിത്സക്കിടയിൽ യുവതി മരിച്ചു.
കാഞ്ഞങ്ങാട് ടൗണിലെ വ്യാപാരി അതിഞ്ഞാലിലെ
 കെ കെ ഫസലുറഹിമാൻ്റെ ഭാര്യ ജാസ്മി (36) നാണ് മരണപ്പെട്ടത്. 
പന്ത്രണ്ട് 
ദിവസം മുൻപ് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു പ്രസവം '
 ശസ്ത്ര ക്രിയ യിലൂടെ ആൺ കുഞ്ഞിന് ജന്മം നൽകി. രക്തസ്രാവത്തെ തുടർന്ന്
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ  ഡോക്ടറുടെ നിർദ്ദേശ പ്രകാരം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ പത്ത് ദിവസവും വെൻ്റിലേറ്റരിലായിരുന്ന ജാസ്മിൻ ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങി. ബേക്കലിലെ ശരീഫിൻ്റെയും റാബിയായുടെയും മകളാണ്.
മറ്റു മക്കൾ മുഹമ്മദ് ഫാദിൽ, ഉമ്മു അലീമ
സഹോദരങ്ങൾ
ജഉഷാദ് , ജസിമ,ജഉഹറ 
Reactions

Post a Comment

0 Comments