Ticker

6/recent/ticker-posts

ഒരു മാസം മുൻപ് കാണാതായ ഭർതൃമതിയെ ഗൾഫിൽ നിന്നുമെത്തിയ യുവാവിനൊപ്പം ചെന്നൈയിലെ ഫ്ളാറ്റിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: മാസം മുൻപ് കാണാതായ ഭർതൃമതിയെ ഗൾഫിൽ 
നിന്നുമെത്തിയ യുവാവിനൊപ്പം ചെന്നൈയിലെ
 ഫ്ളാറ്റിൽ നിന്നും പോലീസ്കണ്ടെത്തി. കുണ്ടംകുഴി സ്വദേശിനിയായ 23 കാരിയെയാണ് ബേഡകം എസ് ഐ,എം.ഗംഗാധരൻ, സിവിൽ പോലീസ് ഓഫീസർ വഹിദ്ദീനും ചേർന്ന് നാല് ദിവസം ചെന്നൈ കോന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്.ചെന്നൈയിലെ 50 ഓളം ഫ്ളാറ്റുകൾ പോലീസ് കയറിയിറങ്ങി. കഴിഞ്ഞ മാസം 12 മുതലാണ് യുവതിയെ കാണാതായത്. ഒരു വിവരവും കിട്ടിയില്ല. ഇതിനിടയിൽ രണ്ട് മാസം മുൻപ് ഗൾഫിൽ പോയിരുന്ന കുണ്ടംകുഴിയിലെ യുവാവ് മംഗ്ളുരുവിലെത്തിയതായി പോലീസ് മനസിലാക്കി. അകൗണ്ട് പഠിക്കാൻ ഭർത്താവ് കുണ്ടംകുഴി ടൗണിൽ കൊണ്ട് വിട്ട യുവതി ഇവിടെ നിന്നും മംഗ്ളുരുവിലെത്തി ഇരുവരും ചെന്നൈയിലേക്ക് സ്ഥലം വിടുകയായിരുന്നു ഗൾഫിലുള്ള യുവാവിൻ്റെ ഫ്ളാറ്റിലായിരുന്നു താമസം. പോലീസിൻ്റെ കണ്ണ് വെട്ടിക്കാൻ കേ
രളത്തിൽ നിന്നുള്ള ഫോൺ സിം മാറ്റി തമിഴ്നാട് സിം ഉപയോഗിക്കുകയായിരുന്നു. ഈ സിം നമ്പർ പോലീസിന് ലഭിച്ചതാണ് കമിതാക്കൾക്ക് വിനയായത്. യുവതിയെ നാട്ടിലെത്തിച്ചു.കോടതിയിൽ ഹാജരാക്കും. കാമുകനായ യുവാവ് പൂഴികടത്ത് കേസിൽ വാറൻ്റുള്ള തിനാൽ ഈ കേസിൽ അറസ്റ്റിലായി. യുവതിക്ക് മുന്ന് വയസ്സുള്ള കുട്ടിയുണ്ട്
Reactions

Post a Comment

0 Comments