Ticker

6/recent/ticker-posts

രാത്രിനബിദിന പരിപാടി കഴിഞ്ഞ് മടങ്ങിയ രണ്ട് കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമമോ? പോലീസ് അന്വേഷണമാരംഭിച്ചു, വാഹനത്തിൽ നിന്നും ചാടിയ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

കാഞ്ഞങ്ങാട്: കല്ലൂരാവി ബാവ നഗറിൽ ഇന്നലെ രാത്രി നബിദിനാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ രണ്ട് കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമമെന്ന പരാതിയിൽ പോലീസ് അന്വേേഷണമാരംഭിച്ചു.വാഹനത്തിൽ നിന്നും ചാടിയ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രാത്രി 11.30 മണിയോടെ കുട്ടികൾ
വീട്ടിലേക്ക് നടന്ന്പോകുന്നതിനിടെ ഇത് വഴി വന്ന സ്കൂട്ടറിൽ കുട്ടികളെ കയറ്റി. വീട്ടിൽ ഇറക്കാമെന്ന് പറഞ്ഞായിരുന്നു കുട്ടികളെ കയറ്റിയത്. ഇറങ്ങേണ്ട സ്ഥലം എത്തിയിട്ടും വാഹനം നിർത്താതെ ഏറെ ദൂരം മുന്നോട്ട് ഓടി.പല തവണ ആവശ്യപ്പെട്ടിട്ടും സ്കൂട്ടർ നിർത്തിയില്ല. തുടർന്ന് കുട്ടികൾ രണ്ടടത്തായി സ്ക്കൂട്ടറിൽ നിന്നും ചാടുകയായിരുന്നു. തലക്ക് ഉൾപ്പെടെ പരിക്കേറ്റ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികളിൽ നിന്നും പോലീസ് മൊഴിയെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ ഉത്തരമലബാറിനോട് പറഞ്ഞു. പ്രദേശത്തെ സി സി ടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിക്കുന്നു

Reactions

Post a Comment

0 Comments