കാഞ്ഞങ്ങാട്>'ഹിന്ദി അറിയില്ലെങ്കിൽ ജോലിയില്ലെന്ന സംഘപരിവാർ നീക്കത്തിനെതിരെ
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജനപ്രതിഷേധം
കാഞ്ഞങ്ങാട് പോസ്റ്റോഫീസിന് മുന്നിൽ ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റിയംഗം വി വി രമേശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഷാലു മാത്യു അധ്യക്ഷനായി.ജില്ലാ ജോ.സെക്രട്ടറി പി ശിവപ്രസാദ്,ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ കനേഷ്,നവീൻ കാടകം,ബ്ലോക്ക് സെക്രട്ടറി ഗിനീഷ് വെള്ളിക്കോത്ത് , പ്രസിഡന്റ് വിപിൻ ബല്ലത്ത് എന്നിവർസംസാരിച്ചു.ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
0 Comments