Ticker

6/recent/ticker-posts

ജില്ലാശുപത്രിയിൽ കാത്ത് ലാബ്യാഥാർത്ഥ്യമായി, ഒ പി പ്രവർത്തനം ആരംഭിച്ചു

കാഞ്ഞങ്ങാട്:ജില്ലാ ആശുപത്രിയിൽ കാത്ത് ലാബിന്റെ പ്രവർത്തനം ഇന്ന് മുതൽ ആരംഭിച്ചു
 സഹകരണം തേടി  ജില്ലയിലെ സഹകരണബാങ്ക് ഭാരവാഹികളുടേയും പൊതുമേഖലാ ബാങ്കുകളുടേയും സ്വകാര്യ ബാങ്കുകളുടേയും മേധാവികളുടേയും സന്നദ്ധ സംഘടനാ ഭാരവാഹികളുടേയും  യോഗം സാമ്പത്തിക സഹായം ഉറപ്പ് പ്രഖ്യാപിച്ചതോടെയാണ് ഒരു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത കാത്ത് ലാബിന് ജീവൻ വെച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ 
 ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, ഡി എം ഒ ഡോ.എ.വി. രാംദാസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ സ്ഥിരം സമിതി അധ്യക്ഷരായ കെ.ശകുന്തള എസ് എൽ സരിത സഹകരണ അസി. രജിസ്ട്രാർ വി.ചന്ദ്രൻ തുടങ്ങിയവർ സഹകരണ സ്ഥാപനങ്ങളുടെ മേലാളന്മാരുമായി കഴിഞ്ഞ ദിവസംചർച്ച നടത്തി.കാത്ത് ലാബിലേക്ക് ആവശ്യമായ യന്ത്രസാമഗ്രഹികൾ ചെന്നൈയിലെ കമ്പനി വഴിയെത്തിച്ച് ഒരു വർഷം മുൻപ് തന്നെ സർക്കാർ ചിലവിൽ സ്ഥാപിച്ചിരുന്നു.പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമനവും കഴിഞ്ഞതാണ്.കാറിയോളി ജിസ്റ്റ്, ലാബ്ടെക്നീഷ്യൻമാരുടെ നിയമനവും പൂർത്തിയായതാണ്.രോഗികളുടെ ചികിത്സക്കായി വരുന്ന ചില ഉപകരണങ്ങളും ജീവനക്കാരിൽ ബാക്കി വരുന്നവരുടെ നിയമനം നീണ്ടതുമാണ് കാത്ത് ലാബിൻ്റെെ പ്രവർത്തനം അനിശ്ചിതത്വത്തിലാക്കിയത് രണ്ട് കാര്യങ്ങളും നിറവേറ്റേണ്ടത് ജില്ലാ പഞ്ചായത്തിൻ്റെ ബാധ്യതയായിരുന്നു.
സാമ്പത്തികം കണ്ടെത്താൻ കഴിയാത്തതാണ് പ്രതിസന്ധിയായത്. ആവശ്യമായ സാമ്പത്തികം സഹകരണ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്തതോടെയാണ് രണ്ട് പ്രതിസന്ധികൾക്കും പരിഹാരമായത്. ആവശ്യം വരുന്ന താത്ക്കാലിക ജീവനക്കാരുടെ നിയമനം പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ഇന്ന് മുതൽ കാത്ത് ലാബിൽ ഒ.പി പ്രവർത്തനമാണ് ആരംഭിച്ചത്
 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ഉടനെ കിടത്തി ചികിൽസ ആരംഭിക്കും.സർക്കാർ അനുവദിച്ച് കഴിഞ്ഞിരിക്കുന്ന ആൻ്റി യോ ഗ്രാം മിഷൻ ഉൾപ്പെടെ കാഞ്ഞങ്ങാട് എത്തുന്ന തോട് കൂടി കിടത്തി ചികിൽസ ആരംഭിക്കും.ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവർക്ക് വലിയ ആശ്വാസമാവുകയാണ് ജില്ലാശുപത്രിയിലെ കാത്ത് ലാബ്.ഹൃദയാഘാതമുണ്ടാകുന്നവരെ രക്ഷപ്പെടുത്താനും ഒരു പരിധി വരെ സഹായിക്കും.നിലയിൽ പരിയാരം മെഡിക്കൽ കോളേജിൽ രോഗികളെയെത്തിക്കേണ്ട അവസ്ഥയാണുള്ളത്. കാത്ത് ലാബ് പ്രവർത്തിക്കാത്തതിനെതിരെ  നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
രാവിലെ ബേബി ബാലകൃഷ്ണൻ ഒ പി പ്രവർത്തനം ഉദ്ഘാടനം ചെയ്തു


Reactions

Post a Comment

0 Comments