അജാനൂർ : ഐ എൽജി എം എസ് വഴി ജില്ലയിൽ മികച്ച സേവനങ്ങൾ നൽകുന്ന പഞ്ചായത്തിനുള്ള അവാർഡ് അജനൂർ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. ഏപ്രിൽ മാസം ഒന്നാം തീയ്യതി മുതലാണ് പഞ്ചായത്തിലെ മുഴുവൻ സേവനങ്ങളും ഓൺലൈൻ ആയി പോർട്ടൽ വഴി നൽക്കാൻ ആരംഭിച്ചത്. ഫയൽ നടപടിക്രമങ്ങൾ കൃത്യതയോടെയും സേവനങ്ങൾ കാലതാമസം കൂടാതെയും നൽകുന്ന പഞ്ചായത്തുകൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ വേണ്ടി തദ്ദേശ സ്വയം ഭരണ വകുപ്പാണ് അവാർഡ് ഏർപ്പെടുത്തിയത്. നിശ്ചിത കാലയളവിൽ ലഭിച്ച ഫയലുകൾ സമയബന്ധിതമായും നടപടിക്രമങ്ങൾ പാലിച്ചും ഡിജിറ്റൽ ഒപ്പ് രേഖപെടുത്തി സേവനങ്ങൾ നൽകിയും കൂടാതെ സിറ്റിസൺ സർവീസ് പോർട്ടൽ വഴി ലഭിച്ച അപേക്ഷകൾ മികച്ച രീതിയിൽ തീർപ്പാക്കിയും ഫയലുകൾ കൈകാര്യം ചെയ്ത പഞ്ചായത്തുകളെയാണ് അവാർഡിന് പരിഗണിച്ചത്. ആഗസ്ത് ഒന്നു മുതൽ സെപ്തംബർ 30 വരെയുള്ള കാലയളവാണ് കണക്കാക്കിയത്. ഈ കാലയളവിൽ അജാനൂർ ഗ്രാമ പഞ്ചായത്ത് 2789 ഫയലുകളാണ് ഇത് വഴി തീർപ്പാക്കിയത്. മറ്റു സോഫ്റ്റ് വെയർ വഴിയും നിരവധി ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്. ഒരു ദിവസം ശരാശരി അറുപതിലധികം ഫയലുകൾ തീർപ്പാക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലയിൽ ഒന്നാമത്ത് എത്തിയത്തിന്റെ ഭാഗമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അഭിനന്ദനം അറിയിച്ചു .
0 Comments