കാഞ്ഞങ്ങാട് : ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിമുക്തഭടൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു . ഉദുമ കുന്നുമ്മൽ ആറാട്ട് കടവിലെ കെ കുഞ്ഞിരാമൻ (61) ആണ് മരണപ്പെട്ടത്. രണ്ടുദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പച്ചിരുന്നു. തുടർന്ന് ശസ്ത്രക്രിയയും നടന്നിരുന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: കെ ലീല ( എൽഐസി ഏജന്റ്, കാഞ്ഞങ്ങാട്). മക്കൾ : പ്രഭാത് ( നഴ്സ്, ദുബൈ ), പ്രതാപ് ( മാർച്ചന്റ് നേവി ). മരുമക്കൾ : അമ്പിളി.
0 Comments