കാഞ്ഞങ്ങാട്: നിർത്തലാക്കിയിരുന്ന കാഞ്ഞങ്ങാട്, കൊന്നക്കാട് കെ എസ് ആർ ടി സി ബസ്
പുനസ്ഥാപിച്ചു .എളേരി കോളേജ് വിദ്യാർഥികൾ 18 ന് സമരംനടത്താനിരിക്കെയാണ് ബസ് സർവ്വീസ് പുനസ്ഥാപിച്ചത്.ഇതേ തുടർ ന്ന് വിദ്യാർത്ഥികൾ
സമരം പിൻവലിച്ചു.
നീലേശ്വരത്തു നിന്ന് രാവിലെ 8.35 ന് കുന്നംകൈ, ഭീമനടി, എളേരി കോളേജ് വഴി കൊന്നക്കാടേക്ക് പോകുന്ന ബസ് നിർത്തലാക്കിയത് പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. . സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എളേരി കോളേജ് പ്രിൻസിപ്പൽ സോൾജി, സിപിഎം ഏരിയ സെക്രട്ടറി ടി. കെ.സുകുമാരൻ,എളേരി കോളേജ് എസ് എഫ് ഐ യൂണിറ്റ്,മലയോര മേഖല പാസ്സഞ്ചർസ് അസോസിയേഷൻ കൺവീനർ എം. വി. രാജു എന്നിവർ നിവേദനം നൽകിയിരുന്നു . രാവിലെ 6.10 ന് കൊന്നക്കാട് നിന്നുള്ള ട്രിപ്പ് മലയോരമേഖലയിലെ ജനങ്ങൾക്ക് കോയമ്പത്തൂർ,എറണാകുളം, മംഗ്ളുരു തുടങ്ങി വിവിധ പ്രദേശ ങ്ങളിലേക്കുള്ള ട്രെയിൻ യാത്രക്കുള്ള പ്രധാന മാർഗമായിരുന്നു.
0 Comments