Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശികൾക്ക് പത്ത് കോടിയുടെ തിമിംഗല ഛർദ്ദി നൽകിയ ആളെ കണ്ടെത്താൻ തിരച്ചിൽ

കാഞ്ഞങ്ങാട്: പത്തുകോടി രൂപ വില മതിക്കുന്നതിമിംഗല ഛർദ്ദി കാഞ്ഞങ്ങാട്ട് നിന്നും പിടികൂടിയ കേസിൽ മുഖ്യ പ്രതിയെ കണ്ടെത്താൻ വനപാലകർ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി.കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ.അഷറഫിൻ്റെ നേതൃത്വത്തിലാണ് പുത്തൂരിലുൾപ്പെടെ കർണാടകയിലെ വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തിയത്.പ്രതിയെ കണ്ടെത്താനായില്ലെന്ന് വനപാലകർ അറിയിച്ചു.
കാഞ്ഞങ്ങാട് സ്വദേശികളായ സിദ്ദിഖ്, നിഷാന്ത്, കോട്ടോടി സ്വദേശി ദിവാകരൻ എന്നിവരെ 
കാഞ്ഞങ്ങാട്ടെ  ലോഡ്ജിൽ നിന്ന് പത്ത് കിലോ തിമിംഗല ഛർദിയുമായി  പിടികൂടിയ കേസിലാണ് അന്വേഷണം കർണാടയിലേക്ക് വ്യാപിപ്പിച്ചത്.
 രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പ്രതികളെ ലോഡ്ജിൽ പരിശോധന നടത്തി പിടികൂടിയത്. നിഷാന്ത്, സിദീഖ് എന്നിവർ കർണാടകയിൽ നിന്നാണ് തിമിംഗല ഛർദി എത്തിച്ചതെന്ന് ആദ്യം കേസന്വേഷിച്ച
പൊലീസ് കണ്ടെത്തിയിരുന്നു. ദിവാകരൻ ഇടനിലക്കാരനാണ്. ലോഡ്ജിൽ മുറിയെടുത്ത് വിൽപ്പനയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികൾ പൊലീസ് വലയിലായത്. ഹൊസ്ദുർഗ് പൊലീസ് കേസ് അന്വേഷണം വനപാലകർക്ക് കൈമാറുകയായിരുന്നു.

 നോർത്ത് കോട്ടച്ചേരിയിലെ  ലോഡ്ജിൽ നിന്നാണ് പത്തുകിലോ ആമ്പർ ഗ്രീസ് ആഗസ്ത് 28-ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്.

പത്തുകിലോ ഉണ്ടായിരുന്ന ആമ്പർ ഗ്രീസിന് കിലോയ്ക്ക് ഒരു കോടി രൂപ വില കണക്കാക്കിയാണ്  പുത്തൂർ സ്വദേശി മറ്റ് പ്രതികൾക്ക് കൈമാറിയത്. ഇവർ പുത്തൂർ സ്വദേശിക്ക് 2 ലക്ഷം രൂപ   മുൻകൂർ നൽകിയിരുന്നതായി പറയുന്നുപോലീസ് പിടികൂടിയ അന്നുതന്നെ  ആമ്പർഗ്രീസിന്റെ സാമ്പിൾ  രാസപരിശോധനയ്ക്ക് തിരുവനന്തപുരത്ത് ലാബിലേക്കയച്ചിരുന്നു. ഇതിൻ്റെ പരിശോധനാ ഫലം ഇനിയും ലഭ്യമായിട്ടില്ല.  കേസ്സിലെ മൂന്ന് പ്രതികളും ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ത്രേട്ട് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു.തുടർന്ന് ജാമ്യത്തിനായി മേൽകോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതികൾ
  വനംവകുപ്പിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴും കർണാടക സ്വദേശിയാണ് തിമിംഗല ഛർദ്ദി നൽകിയതെന്ന് ആവർത്തിച്ചിരുന്നു.പ്രതികളിൽ നിന്നും മറ്റ് വിവരങ്ങൾ ലഭിച്ചതുമില്ല. കർണാടക സ്വദേശി പിടിയിലായാൽ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വനപാലകർ
Reactions

Post a Comment

0 Comments