കാഞ്ഞങ്ങാട്: നെഹ്റു കോളേജിന് മുന്നിൽ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
നെഹ്റു കോളേജിലെ അവസാന വർഷ ബികോം വിദ്യാർത്ഥി ഉപ്പള ബേക്കൂരിലെ മുഹമ്മദ് ,നബീസ ദമ്പതികളുടെ മകൻ ജെസിലുദ്ദീൻ 23 ആണ് മരിച്ചത്.കഴിഞ്ഞ 17നാണ് അപകടം. ഉച്ചഭക്ഷണ സമയത്ത് പള്ളിയിൽ പോയി നടന്നു വരുന്നതിനിടെ ദേശീയ പാതയിൽ വെച്ച് ലോറിയിടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ
മംഗ്ളുളുരു ആശുപത്രിയിൽ ചികിത്സക്കിടെ ഇന്നലെയാണ് മരണം.. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി. ജലാൽ, ജംഷീന സഹോദരങ്ങൾ
പടം: ജെസിലുദ്ദീൻ
0 Comments