Ticker

6/recent/ticker-posts

സാമൂഹ്യപ്രവര്‍ത്തകന്‍ എം.എം.ചാക്കോ അന്തരിച്ചു

കാഞ്ഞങ്ങാട്: മടിക്കൈ മലപ്പച്ചേരിയിൽ പുനരധിവാസ കേന്ദ്രം നടത്തിവന്നസാമൂഹ്യപ്രവര്‍ത്തകന്‍ എം.എം.ചാക്കോ 56അന്തരിച്ചു.
 ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രം നടത്തി വരികയായിരുന്നു. ഇന്ന് രാത്രിയോടെയാണ് അന്ത്യം. കോവിഡ് കാലത്ത് ഉൾപ്പെടെ പാവങ്ങൾക്ക് അത്താണിയായിരുന്നു. വർഷങ്ങളായി ഇവിടെ പുനരധിവാസ കേന്ദ്രം നടത്തി വരുന്നു മലപ്പച്ചേരി ന്യൂ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടറാണ്
ചാക്കോ മുല്ലക്കുടിയിൽ   ടി എൻ ജി പുരസ്കാര മുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മൃതസംസ്കാരം പിന്നീട് .
ചികിത്സയിലായിരുന്ന ഭാര്യാമാതാവ് ഇന്ന് വൈകിട്ടോടെ  പരിയാരം മെഡിക്കൽ കോളേജിൽ അന്തരിച്ചിരുന്നു.' വൈകിട്ട് 7 30 ഓടെ മൃതദേഹം പുനരധിവാസ കേന്ദ്രത്തിലെത്തിച്ചതിന് പിന്നാലെ ചാക്കോയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ ഷീല മക്കൾ സുസ്മിത എം  ചാക്കോ, മനു ചാക്കോ മരുമകൾ അപർണ്ണ'. ടി എൻ ജി പുരസ്കാര മുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Reactions

Post a Comment

0 Comments