കാഞ്ഞങ്ങാട്:ഒൻപതു വയസുകാരിയെ പീഡിപ്പിച്ച
പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്ത് ജയിലിലടച്ചു.
പെൺകുട്ടി നൽകിയ പരാതിയിൽ
യുവാവിനെതിരെ ബേക്കൽ
പോലീസ് റജിസ്ട്രർ ചെയ്ത രണ്ട്
പോക്സോ കേസുകൾ ഒന്ന് ഹൊസ്ദുർഗ് പോലീസിന് കൈമാറി..മഡിയനിലെ ഒരു ക്വാർട്ടേഴ്സിൽ വെച്ചു പീഡിപ്പിച്ച കേസാണ് ഹൊസ്ദുർഗ് പോലീസിന് കൈമാറിയത്.
ചേറ്റു കുണ്ടിൽ വെച്ചു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയെ ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിൻ, എസ് ഐ.എം.രജനിഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
0 Comments