വെള്ളിക്കോത്ത് : ലഹരി നാടിനാപത്ത്, ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം തീർക്കാം, ജനകീയ കവചമൊരുക്കാം എന്ന എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. വെള്ളിക്കോത്ത് നിന്നും പ്രയാണം ആരംഭിച്ച ഫ്ലാഷ് മോബിന്റെ ഫ്ലാഗ് ഓഫ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ് നിർവഹിച്ചു. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ്, പ്രസിഡണ്ട് വിപിൻ ബല്ലത്ത് , ട്രഷറർ അനീഷ് കുറുമ്പാലം, വിജിന രാഘവൻ എന്നിവർ നേതൃത്വം നൽകി. വെള്ളിക്കോത്ത് നിന്നുംപര്യടനം ആരംഭിച്ച ഫ്ലാഷ് മോബ് 13 കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച് വൈകിട്ട് കാഞ്ഞങ്ങാട് സമാപിക്കും.വിജിന രാഘവൻ ,ഋഷിത സി പവിത്രൻ,രാഹുൽ കൊളവയൽ ,ഷിജു രാവണേശ്വരം ,ജിതിൻ രാവണേശ്വരം ശ്രുതി കൊളവയൽ.കീർത്തന കൊളവയൽ,സ്വരലയ നെല്ലിക്കാട്ട്. മൃദുല അടമ്പിൽ, ചിത്ര ചിത്താരി,നിഷ അജാനൂർ, നിധിന അജാനൂർ,ആരതി അജാനൂർ, കാർത്തിക കിഴക്കുംകര,അപർണ ഹോസ്ദുർഗ് എന്നിവരാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്.
0 Comments