കാഞ്ഞങ്ങാട് മയക്ക്ലഹരിക്കൊപ്പം ജ്യൂസ് വിൽപ്പന നടത്തിയ കൂൾബാർ ജീവനക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു
നിരോധിത പാൻ ഉത്പന്നമായ "കൂൾ നൽകി
ജ്യൂസ് വിൽപ്പന നടത്തിയ പ്രതിയാണ് പിടിയിലായത്
ഹോസ്ദുർഗ് മീനാപ്പീസിലെ ജ്യൂസ് കടയിലാണ് ലഹരിക്കൊപ്പം
ജ്യൂസ് വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. മീനാപ്പീസിലെ കടയിൽ നിന്നാണ് ലഹരി
കൂൾ പിടികൂടിയത്. ജീവനക്കാരൻ അബ്ദുൽ സത്താർ.48 ആണ് അറസ്റ്റിലായത്. ഈ കടയിൽ ജ്യൂസ് കുടിക്കാനായി ദൂര സ്ഥലങ്ങളിൽ നിന്നും വിദ്യാർഥികൾ അടക്കമുള്ള ആളുകൾ എത്തുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കടയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ. പി. ഷൈനിന്റെയും നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ കടയിലെ ജീവനക്കാരുടെ കൈയിൽ നിന്നും "കൂൾ " കണ്ടെത്തുകയായിരുന്നു.
0 Comments