കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം .മോഷണം പോയ ആഭരണവും പണവും പിന്നീട് നാടകീയമായി തിരിച്ചു കിട്ടി.
ഒരുലക്ഷം രൂപയും രണ്ടര പവൻ തൂക്കം വരുന്ന പാദസ്വരവുമാണ് മോഷണം പോയത്. വീടിന്റെ വാതിൽ പൊളിച്ചിരുന്നില്ല ഷെൽഫ് താക്കോൽ ഉപയോഗിച്ച് തുറന്നാണ് പണവും സ്വർണവും മോഷ്ടിച്ചിരുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് രാവിലെ ഹൊസ്ദുർഗ് പോലീസ് കേസ് നടപടി ആരംഭിക്കുന്നതിനിടെ നഷ്ടപ്പെട്ട ആ ഭരണവും പണവും വീടിൻ്റെ മറ്റൊരിടത്ത് കണ്ടെത്തുകയായിരുന്നു.പണവും ആഭരണവും തിരിച്ച് കിട്ടിയതോടെ വീട്ടുടമ പരാതിയിൽ നിന്നും പിൻമാറി.
0 Comments