Ticker

6/recent/ticker-posts

പ്രവാചകൻ ബഹുസ്വര സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് കാണിച്ചു തന്നു :ഡോ.എം.കെ.മുനീർ

കാഞ്ഞങ്ങാട്: പ്രവാചകന്‍ മുഹമ്മദ് നബി(സ) ബഹുസ്വര സമൂഹത്തില്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് കാണിച്ചു തന്നുവെന്ന് ഡോ.എം.കെ മുനീര്‍. കാഞ്ഞങ്ങാട് മുനിസിപല്‍ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവാചക ദര്‍ശനം-2022 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം. ജൂതന്മ രോടു പോലും മുസ്ലിം സമൂഹം എങ്ങനെ വര്‍ത്തിക്കണമെന്ന് പ്രവാചകന്‍ കാണിച്ചു തന്നിരുന്നു.സമൂഹത്തില്‍ തീവ്രവത വളര്‍ത്തുന്നതിന് പ്രവാചകന്‍ എതിരായിരുന്നു. തീവ്രവാദം നശീകരിക്കപ്പെടേണ്ട പ്രവണതയാണ്.സാമൂഹിക മത സാംസ്‌കാരിക രംഗ ത്തെല്ലാം പ്രവാചകന്‍ മാതൃകയായിരുന്നുവെന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു. മുനിസിപല്‍ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ.എന്‍.എ ഖാലിദ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി.കെ റഹ്മത്തുള്ള സ്വാഗതം പറഞ്ഞു. അബ്ദുൾ ജലീൽ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.കെ മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, ബഷീര്‍ വെള്ളിക്കോത്ത്, തെരുവത്ത് മൂസ ഹാജി, ടി അന്തുമാന്‍, കെ.കെ ജാഫര്‍, ഹ സൈനാര്‍ ഹാജി പടന്നക്കാട്, എം.എസ് ഹമീദ്, അസീസ് ആറങ്ങാടി, ഇസ്ലാം കരീം, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, അബ്ദുറസാഖ് തായിലക്കണ്ടി, പാലാട്ട് ഇബ്രാഹിം, എന്‍.എ ഉമ്മര്‍, കൗണ്‍സിലര്‍മാരായ സെവന്‍സ്റ്റാര്‍ അബ്ദുറഹ്മാന്‍, ടി.കെ സുമയ്യ, അഷ്‌റഫ്, റസിയ, ആയിഷ, അസ്മ, ടി മുഹമ്മദ് കുഞ്ഞി, സി.എച്ച് സുബൈദ, റസിയ, ഹസീന, കെ.ബി കുട്ടി ഹാജി, മസാഫി മുഹമ്മദ് കുഞ്ഞി, കരീം കുശാല്‍ നഗര്‍, ജാഫർ മുവാരിക്കുണ്ട് ,എം.കെ.അബ്ദുൾ റഹ്മാൻ, സിദ്ദിഖ് പള്ളിപ്പുഴ, ഹാരിസ് ബദരിയനഗര്‍, ഇര്‍ഷാദ് ആവിയില്‍, ശംസുദ്ധീന്‍ ആവിയില്‍  സംബന്ധിച്ചു.
Reactions

Post a Comment

0 Comments