കാഞ്ഞങ്ങാട് തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം തന്നെ തീർന്നെന്ന് കരുതുന്ന ചിലർ നമുക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാഞ്ഞങ്ങാട്ട്
പറഞ്ഞു. എന്നാൽ സി.കെ.ശ്രീധരൻ തോൽവി അറിഞ്ഞു കൊണ്ട് തന്നെ രാഷ്ട്രീയത്തിൻ്റെ ഉന്നതിയിലെത്തി. കോടതിയിലും പൊതുരംഗത്തും അദ്ദേഹം തിളങ്ങി. വസ്തുതയും മതനിരപേക്ഷതയും അദ്ദേഹത്തിൻ്റെ പുസ്തകം മുറുകെ പിടിച്ചിട്ടുണ്ടാകുമെന്ന് പ്രതി ക്ഷീക്കുന്നതായി
മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകൾ പറയുമ്പോൾ വിവാദമുണ്ടാകും.സി.കെ.യുടെ പുസ്തകം
വരും ദിവസങ്ങളിൽ ചർച്ചയാകും നിയമവിദ്യാർത്ഥികൾക്ക് പുസ്തകം മുതൽകൂട്ടാവും.കോടതിയിലും പൊതുരംഗത്തും ഒരു പോലെ ശോഭിച്ചു.അഞ്ചര പതിറ്റാണ്ട് കാലം അദ്ദേഹം ശോഭിച്ചു നിന്നു മുഖ്യമന്ത്രി പറഞ്ഞു.പുസ്തകം - ജീവിതം, നിയമം, നിലപാടുകൾ എന്ന അഡ്വ.സി.കെ.ശ്രീധരൻ്റെ പുസ്തകം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ ആദരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുൻമന്ത്രി ഡോ.എം.കെ മുനീര്‍ അധ്യക്ഷനായി. കോൺഗ്രസ് നേതാവിനെ മുഖ്യമന്ത്രി ആദരിച്ചത് അഭിമാനമെന്ന് മുനീർ പറഞ്ഞു.
അഡ്വക്കറ്റ് ജനറൽ കെ. ഗോപാല കൃഷ്ണക്കുറുപ്പ് മുഖ്യമന്ത്രിയിൽ നിന്ന്പുസ്തകം ഏറ്റുവാങ്ങി. ജസ്റ്റിസ് എൻ. കെ ബാലകൃഷ്ണൻ ആദര ഭാഷണം നടത്തി.
.താഹ മാടായി പുസ്തക ആസ്വാദനവും കെ. വേണുഗോപാലൻ നമ്പ്യാര്‍ ഉപഹാര സമര്‍പ്പണവും നിർവഹിച്ചു.രാജ് മോഹൻ ഉണ്ണിത്താൻ എം പി, ജഡ്ജിമാരായ സി. കൃഷ്ണൻ, സി.സുരേഷ് കുമാർ, എം.സി.ആൻ്റണി, സി പി എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ഡി സി സി പ്രസിഡൻ്റ് പി.കെ.ഫൈസൽ, കരീം ചന്തേര, എം.ഹമീദ് ഹാജി
ഡോ.സി.ബാലൻ, അഡ്വ. പി.കെ ചന്ദ്രശേഖരൻ, ബഷീർ ആറങ്ങാടി, അഡ്വ. ബെന്നി സെബാസ്റ്റ്യൻ. എച്ച്. ഗോകുൽദാസ് കാമത്ത്, എ. ഹമീദ് ഹാജി,കെ.മുഹമ്മദ് കുഞ്ഞി,അഡ്വ. എൻ. എ ഖാലിദ് ഇ. കൃഷ്ണൻ, അഡ്വ.ടി. ജോസ്, ഡോ. അജയകുമാർ കോടോത്ത്,അഡ്വ. എം.ജയചന്ദ്രൻ, അഡ്വ. കെ.സി ശശീന്ദ്രൻ, സുറൂർ മൊയ്തു ഹാജി, മുത്തലീബ് കൂളിയങ്കാൽ, കെ.കെ ജാഫർ, സംബന്ധിച്ചു
0 Comments