ബാങ്ക് എടിഎം
കൊള്ളയടിക്കാൻ ശ്രമം. പുതിയ കോട്ട ടൗണിലുള്ള ബാങ്കോഫ് ബറോഡയുടെ എടിഎം സെൻ്ററിലാണ് കവർച്ചാ ശ്രമമുണ്ടായത്. രാത്രി 12.57 ന് ഒരാൾ കവർച്ച നടത്തുന്ന സി സി ടി വി ദ്യശ്യം ലഭിച്ചിട്ടുണ്ട്. കവർച്ചക്കാരൻ മാസ്ക് ധരിച്ചിരുന്നു.പുറത്ത് നിന്നും ആള നക്കമുണ്ടായപ്പോൾ കവർച്ചക്കാരൻ രക്ഷപ്പെടുകയായിരുന്നു. മെഷീനിൻ്റെ ഡോർ തകർത്തിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്കിൻ്റെ ബ്രാഞ്ച് മാനേജർ അരുൺ പ്രകാശ് ഉത്തരമലബാറിനോട് പറഞ്ഞു. ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
0 Comments