Ticker

6/recent/ticker-posts

റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരന് തെരുവ് നായയുടെ കടിയേറ്റു

 നിലേശ്വരം:: റെയിൽവേ സ്റ്റേഷനിൽ ട്രയിൻ കാത്ത് നിന്ന യാത്രക്കാരന് തെരുവ് നായയുടെ കടിയേറ്റു. അച്ചാംതുരുത്തിയിലെ ചെത്ത്തൊഴിലാളി   കെ.പ്രതാപനെ (59)യാണ് നായ കാൽപാദത്തിൽ കടിച്ചത്. മകനോടോപ്പം മംഗ്ലൂരുവിലേക്ക് പോകാനായി പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോഴാണ് കടിയേറ്റത്.പരിക്കേറ്റ പ്രതാപൻ  നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി പിന്നീട് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും വിദഗ്ധ ചികിൽസ നേടി.റെയിൽവേ സ്റ്റേഷന് സമീപം കാട് മൂടി കിടക്കുന്ന സ്ഥലത്ത് ഇറച്ചിമാലിന്യങ്ങൾ തള്ളുന്ന സ്ഥിതിയാണ്.ഇത് മൂലം റെയിൽവേ സ്‌റ്റേഷൻ പരിസരം തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറി. 
പടം :നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ തെരുവ് നായയുടെ കടിയേറ്റ് പരിക്കേറ്റ പ്രതാപൻ അച്ചാംതുരുത്തി.
Reactions

Post a Comment

0 Comments