Ticker

6/recent/ticker-posts

രാജു മത്തായിയുടെ ശസ്ത്രക്രിയ കഴിഞ്ഞു.പോലിസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ആദരം

കാഞ്ഞങ്ങാട്:  ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്‌പെക്ടർ ഉദയഭാനുവിനും സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജുവിനും ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനം
 വ്യാഴാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാട് മുനിസിപ്പൽ ഓഫീസിന് മുന്നിൽ  പാർക്ക്  ചെയ്ത  കാറിൽ നെഞ്ച് വേദനയെതുടർന്ന് അവശനിലയിൽ കണ്ട പൂങ്ങംച്ചാൽ സ്വദേശിയായ രാജു മത്തായിയെ 53 ജീവിതത്തിലേക്ക് കൈപിടിച്ചതിനാണ്
 ഇരുവരെയും പോലീസ് മേധാവി ഡോ.വൈഭവ്നക്സേസേന അഭീ നന്ദിച്ചത്.കാറിനുള്ളിൽ മരണത്തോട് മല്ലടിച്ച രാജു മത്തായിയെ ഇവർ
 ജില്ലാശു പത്രിയിൽ  എത്തിച്ചു.ഡോക്ടർ പരിശോധിച്ച് ഹൃദയസ്തം ഭനമാണെന്ന് കണ്ടെത്തുകയും വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലെത്തിക്കാൻ സഹായിച്ചു 
  ഉദ്യോഗസ്ഥരുടെ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തെയും മനുഷ്യത്വപരമായ പ്രവര്‍ത്തനത്തെയും മുൻനിർത്തിയാണ്  പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഇരുവരെയും അനുമോദിച്ചത്
Reactions

Post a Comment

0 Comments