Ticker

6/recent/ticker-posts

ഒപ്പം നടക്കാംരക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് :ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ്, ദേശീയ  ആരോഗ്യ ദൗത്യം  കാസറഗോഡ്,കേരള  യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസസ് കോഴിക്കോട്, ഇംഹാൻസ്  കോഴിക്കോട് എന്നിവയുടെ സംയുക്ത  ആഭിമുഖ്യത്തിൽ വളർച്ച  വികാസത്തിൽ  ബുദ്ധിമുട്ടുള്ള കുട്ടികളുടെ മാതാപിതാക്കൾക്കുള്ള പരിശീലന പരിപാടി മാവുങ്കാൽ ഐ എം എ ഹാളിൽ  നടന്നു. അസിസ്റ്റന്റ് കളക്ടർ  ഡോ. മിഥുൻ  പ്രേംരാജ് ഉദ്ഘാടനം  ചെയ്തു. ഡോ. ഗീത  ഗോവിന്ദരാജ്, പ്രൊഫസർ സ്കൂൾ  ഫാമിലി ഹെൽത്ത്‌ സ്റ്റഡീസ്, കേരള  യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസ് കോഴിക്കോട്  അധ്യക്ഷയായിരുന്നു.

കാസറഗോഡ് ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ  രക്ഷിതാക്കൾക്കാണ്  പരിശീലനപരിപാടി സംഘടിപ്പിച്ചത്.കൈകൾ  ഉപയോഗിച്ച്  കൊണ്ടുള്ള ദിനചര്യങ്ങളുടെ പരിശീലനം  വീട്ടിൽ നിന്നും എന്ന വിഷയത്തിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്  ജസ്റ്റിൻ കുര്യൻ, സംസാര  ഭാഷ  പരിശീലത്തെ കുറിച്ച് ഓഡിയോളോജിസ്റ്& സ്പീച് ലാംഗ്വേജ് പത്തോളജിസ്റ്റ് മുംതാസ്, പ്രാഥമിക  വിദ്യാഭ്യാസത്തിനു മുൻപുള്ള നൈപുണ്യ പരിശീലനം എന്ന വിഷയത്തിൽ  സെപെഷ്യൽ എഡ്യൂക്കേറ്റർ സന്ധ്യ  എം എന്നിവർ  ക്ലാസ്സെടുത്തു.
ജില്ലാ ടി ബി ഓഫീസർ  ഡോ. മുരളീധര  നല്ലുരായ, ഐ എം എ പ്രസിഡന്റ്‌ ഡോ. ടി വി പദ്മനാഭൻ, അർദ്രം  മിഷൻ  നോഡൽ  ഓഫീസർ  ഡോ. സുരേശൻ  വി എന്നിവർ സംസാരിച്ചു. ഐ എ പി കാഞ്ഞങ്ങാട് പ്രസിഡന്റ്‌ ഡോ. അഭിലാഷ് വി സ്വാഗതവും, ഡി ഇ ഐ സി പീഡിയാട്രീഷൻ ഡോ. അശ്വിൻ കെ ടി നന്ദിയും പറഞ്ഞു. തുടർന്നും ഇത്തരത്തിലുള്ള പരിശീലന  പരിപാടികൾ  നടത്തുമെന്നു സംഘാടകർ അറിയിച്ചു.
Reactions

Post a Comment

0 Comments