Ticker

6/recent/ticker-posts

എടത്തോട് തീ പിടുത്തത്തിൽ ദുരൂഹത ,നഷ്ടം 23 ലക്ഷം

കാഞ്ഞങ്ങാട് :
എടത്തോട് ടൗണിൽ പ്രവർത്തിക്കുന്ന ഓയിൽ മിൽ സ്ഥാപനത്തിൽ  വൻ തീപിടുത്തം . ഉപകരണങ്ങളടക്കം പൂർണമായും കത്തിനശിച്ചതിൽ
ദുരൂഹത ഉയർന്നു
 ഇരുപത്തി മൂന്നു ലക്ഷം രൂപയുടെ നഷ്ടംതി പിടിച്ചതു വഴിയുണ്ടായി.
നല്ല നിലയിൽ പ്രവർത്തിക്കുന്ന മില്ലിന് സ്വമേധയാ തീ പിടിക്കാനുള്ള സാഹചര്യ
മില്ലെന്ന് നാട്ടുകാർ പറഞ്ഞു. എടത്തോട്
 ജുമാ മസ്ജിദ് വക ടൗണിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പരപ്പ കനകപ്പള്ളിയിലെ റഷീദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന യാസീൻ ഓയിൽ ഫ്ലവർ മിൽ സ്ഥാപനം പൂർണമായും കത്തിനശിച്ചു. പതിനഞ്ചു ലക്ഷത്തിലേറെ രൂപ വില വരുന്ന ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. പൊടിക്കാനായി കൊണ്ട് വന്ന ധാന്യ വസ്തുക്കളും മൂന്നു ക്വിന്റലിലേറെ തൂക്കം വരുന്ന കൊപ്രാക്കളും എണ്ണകളും കത്തിനശിച്ചവയിൽ ഉൾപ്പെടും. കെട്ടിടവും ഭാഗികമായി കത്തിയെരിഞ്ഞു.

കെട്ടിടത്തിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് 
തീപിടുത്തം കണ്ടു  ജുമാ മസ്ജിദ് ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തിയത്. ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി ഒരു മണിക്കൂറിലേറെ  നീണ്ട പരിശ്രമത്തിൽ കത്തിയാളുന്ന തീ അണക്കുകയായിരുന്നു. കുറ്റിക്കോലിൽ നിന്നും ഫയർ ഫോഴ്സ് സംഘവും  എത്തിയിരുന്നു. തീ പിടുത്ത കാരണം വ്യക്തമാകാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വർഷത്തിലേറെ കാലമായി നല്ല നിലയിൽ പ്രവൃത്തിക്കുന്ന മില്ലിൽ ഏറ്റവും നല്ല ഉപകരണങ്ങൾ ഉപയോഗിച്ചാണ് ധാന്യങ്ങൾ പൊടിക്കാറുള്ളത്. അതുകൊണ്ടു തന്നെ ദൂരെ ദിക്കിൽ നിന്ന് പോലും ധാരാളം ആളുകൾ ഇവിടെ നിന്നാണ് ധാന്യങ്ങൾ പൊടിക്കാറുള്ളത്. വൈദ്യുതി സർക്യൂട്ടാണ് തീ പിടുത്തകാരണമെ
ന്നും അന്വേഷിക്കും. അപ്പോഴും
 ദുരൂഹത നിലനിൽക്കുന്നുവെന്ന് പലരും പറഞ്ഞു.
 വെള്ളരിക്കുണ്ട് പോലീസ്‌ സ്ഥലത്തെത്തി .
Reactions

Post a Comment

0 Comments