Ticker

6/recent/ticker-posts

പൂച്ചക്കാട്ടെ ഗൾഫ് വ്യാപാരിയുടെ മരണത്തിൽ ദുരൂഹത 600 പവൻ കാണാതായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യും

പൂച്ചക്കാട്: പൂച്ചക്കാട് ഫാ റൂഖ് പള്ളിക്ക് സമീപത്തെ ഗൾഫ് വ്യാപാരി എം സി ഗഫൂർ ഹാജി(53)യുടെ  മരണത്തിൽ ദുരൂഹത.
  വീട്ടിലെ കുടുംബാംഗ ങ്ങളുടേതുൾപ്പെടെ 600 പ വ നോളം സ്വർണ്ണം ദുരൂഹ സാ ഹചര്യത്തിൽ നഷ്ടപ്പെട്ടു. മരണത്തിന് മുൻപായാണ് ആഭരണം കാണാതായത്. മരണത്തിൽ സംശയമുണ്ടെന്ന
  പരാതിയുമായി കു ടുംബം പോലീസിനെ സ മീപിച്ചു. ബേക്കൽ പൊലീസ് കേസെടുത്തു. മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പോസ്റ്റ് മോർട്ടത്തിന് പൊലീസ് നടപടികളാരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തും.
 ഷാർജയിൽ സു പ്പർമാർക്കറ്റ് ശൃംഖലകളു ള്ള എം സി ഗഫൂർ ഹാജി യെ ഇക്കഴിഞ്ഞ 16ന് പുലർ ച്ചെയാണ് പൂച്ചക്കാട് ഫാ റൂഖ് പള്ളിക്ക് സമീപത്തെ വീട്ടിൽ മരണപ്പെട്ട നില യിൽ കണ്ടെത്തിയത്. തലേ ദിവസം ഉച്ചയോടെ ഭാര്യ യും മക്കളും ഭാര്യയുടെ സ്വ ന്തം വീട്ടിലേക്ക് പോയിരു ന്നതിനാൽ വീട്ടിൽ ഗഫൂർ
ഹാജി തനിച്ചായിരുന്നു. വൈകിട്ട് നോമ്പുതുറ ക്ക് തൊട്ടടുത്ത സഹോദ രന്റെ വീട്ടിൽ നിന്ന് ഭക്ഷ ണ സാധനങ്ങൾ എത്തിച്ചി രുന്നു. എന്നാൽ പുലർച്ചെ അത്താഴ സമയത്ത് ആള നക്കം കാണാത്തതിനാൽ ബന്ധുക്കൾ അന്വേഷണം നടത്തിയപ്പോഴാണ് ഗഫൂർ ഹാജി വീട്ടിലെ കിടപ്പുമു റിയിൽ മരിച്ചനിലയിൽ ക ണ്ടെത്തിയത്. എന്നാൽ മ രണത്തിൽ അസ്വഭാവികത യൊന്നുമില്ലാത്തതിനാൽ  ഉച്ചയോടെ പൂച്ചക്കാട് ജുമാമസ്ജിദ്
പരിസരത്ത് മറ
വ് ചെയ്യുകയും
ചെയ്തു. ഷാർ ജ യി ലും ദുബൈയി ലുമായി ഗഫൂറി നും സഹോദര ങ്ങൾക്കും നാ ലോളം സൂപ്പർ മാർക്കറ്റു ക ളു ണ്ട്. സാമ്പത്തി  കമായി മറ്റു പ ശ്നങ്ങളൊന്നും ഉണ്ടായിരുന്നി ല്ലെന്ന് ബന്ധു ക്കൾ പറയുന്നു. വിനയാന്വി തനും സൽസ്വഭാവത്തിന് ഉ ടമയുമായിരുന്നു ഗഫൂറെന്ന് പരിസരവാസികളും സാക്ഷ്യ പ്പെടുത്തുന്നു. എന്നാൽ ഗ ഫൂറിന്റെ അപ്രതീക്ഷിത മര ണത്തിന് ശേഷം ബന്ധു ക്കൾ നടത്തിയ അന്വേഷണ ത്തിലാണ് വീട്ടിൽ നിന്ന് 600 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസിലായത്. ബേക്കൽ ഇൻസ്പെക്ടർ യു .പി .വിപിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.
Reactions

Post a Comment

0 Comments