Ticker

6/recent/ticker-posts

മരണം 16 ആയി ഏറെയും കുട്ടികളും സ്ത്രി കളും

മലപ്പുറം: താനൂർ തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 16 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ  6 കുട്ടികളും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രി കളുമാണ് മരിച്ചവരിൽ ഏറെയും. മരിച്ചവരിൽ 5 പെൺകുട്ടികളും ആൺകുട്ടിയുമുണ്ട്. അഞ്ച് വയസിന് താഴെ
യുളള കുട്ടിയുണ്ട്. തിരുർ മെയറാണ് മരണം 16 എന്ന് അറിയിച്ചത്
 ഫയർഫോഴ്സും,പോലീസും, നാട്ടുകാരും, മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്.

തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.
Reactions

Post a Comment

0 Comments