Ticker

6/recent/ticker-posts

മരണ സംഖ്യ 21 ആയി

താനൂർ ബോട്ടപകടം മരണം 21 ആയി. മരിച്ചവരിൽ ഏറെയുംകുട്ടികളും. ഇന്ന് 7 മണിയോടെയാണ് അപകടമുണ്ടായത്. വിനോദയാത്ര ബോട്ടാണ് മറിഞ്ഞത്. ബോട്ടിൽ നാല്പതിൽ കൂടുതൽ ആളുകളുള്ളതായാണ് വിവരം. മരിച്ചവരിൽ  സ്ത്രീകളും
 കുട്ടികളും. ബോട്ടിൽ കയറുന്നതിൽ കൂടുതൽ ആളുകൾ കയറിയിരുന്നതായാണ് സൂചന.

മലപ്പുറത്തുനിന്നും കോഴിക്കോട് നിന്നും ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നത്. മരിച്ചവരിൽ 12 പേരെ തിരിച്ചറിഞ്ഞു. 6 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരുമെന്ന് പറയുന്നത് നിരവധി പേരെ ഇനിയും രക്ഷിക്കാനുണ്ടെന്നാണ് പറയുന്നത്.

താനൂരിൽ ബോട്ട് മറിഞ്ഞ് 21 മരണം സ്ഥിരീകരിച്ചു. വിനോദയാത്രികർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപെട്ടത്. 6പേർ കുട്ടികളാണ്. താനൂർ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹങ്ങൾ.
. ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ട് കരക്കെത്തിച്ചു. കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് അപകടമുണ്ടായതെന്ന് ബോട്ടിൽ നിന്നും രക്ഷപ്പെട്ടയാൾ. രക്ഷപ്പെടുത്തിയവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്.


Reactions

Post a Comment

0 Comments