കാഞ്ഞങ്ങാട്: ഗതാഗത തടസ മുണ്ടാക്കുംവിധം ബസ്റ്റാൻഡിൽ ഫുട്ബോൾ കളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു ഇന്നലെ ഉച്ചയ്ക്ക് 12 30ന് പഴയ ബസ് സ്റ്റാൻഡിലാണ് പ്രവർത്തകർ പ്രതിഷേധ സൂചകമായി ഫുട്ബോൾ മത്സരത്തിലേ ർപ്പെട്ടത്. ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാതെ പൊതുപരിപാടികൾക്കും പാർട്ടി പരിപാടികൾക്കും നൽകുന്നതിനെതിരെ പ്രതിഷേധിച്ചാണ് ഫുട്ബോൾ കളിച്ചത്. ജില്ലാ പ്രസിഡണ്ട് ബി.പ്രദീപ് കുമാർ , ശരത്ത് മരക്കാപ്പ്,ഇസ്മയിൽ,വിനീത് ഉനൈസ് ബേഡകംഎന്നിവർ ഉൾപ്പെടെ പത്തുപേർക്കെതിരാണ് കേസ്.
0 Comments