തിരുവനന്തപുരം: ദേശിയ പാതയിൽ തിരുവനന്തപുരം പള്ളിപ്പുറം പുഴുത്തിരിയാവട്ടത്ത് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ഓട്ടോയിൽ ഇടിച്ച് കയറി ഓട്ടോയിലുണ്ടായിരുന്ന നവജാത ശിശു ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മറ്റ് മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വർക്കല മണമ്പൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ 34 വയസ്സുള്ള സുനിൽ, ശോഭ, നവജാത ശിശുവായ മൂന്ന് ദിവസം പ്രായമുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. നവജാത ശിശുവിൻ്റെ മൃതദേഹം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലുമാണ്. രാത്രി 8.45 ഓടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആറ്റിങ്ങൾ ഡിപ്പോയിലെ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ മറ്റ് വാഹനങ്ങളെ മറികടന്ന് ശെരിയായ ദിശയിലൂടെ വന്ന ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഓട്ടോയിൽ കുരുങ്ങിയവരെ കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
0 Comments