ചന്തേര :നിയന്ത്രണം വിട്ട കാറിടിച്ച് കർഷകതൊഴിലാളി മരിച്ചു. ഒളവറയിലെ കുഞ്ഞിപ്പുരയിൽ ദാമോദരൻ (85) ആണ് മരിച്ചത്. ഒളവറ വായനശാലാ പരിസരത്ത് വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. നടന്നു പോവുകയായിരുന്ന ദാമോദരന്റെ ദേഹത്തേക്ക് കാറിടിക്കുകയായിരുന്നു.
മറ്റൊരു കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ദാമോദരനെ ഇടിച്ചതാണെന്നാണ് പറയുന്നത്.
ഭാര്യ രുഗ്മിണി. മക്കൾ സുധീരൻ, സുഭാഷ്, സുമേഷ്.
0 Comments