കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 64 ലക്ഷത്തോളം രൂപ വിലവരുന്ന 1048-ഗ്രാം സ്വര്‍ണം കസ്റ്റംസ് ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയോടെ പിടികൂടി. ഗള്‍ഫില്‍ നിന്നുമെത്തിയ യാത്രക്കാരനായ കാസര്‍കോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ സി.വി ജയകാന്ത്, അസി.കമ്മിഷര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, എസ്. ഗീതാകുമാരി, ജെ. വില്യംസ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
0 Comments