കാഞ്ഞങ്ങാട്: അമ്മയ്ക്കൊപ്പം കോട്ടയ്ക്കലിൽ നിന്നും വന്ന് കാഞ്ഞങ്ങാട് ബസിറങ്ങിയ മകളെ കാണാതായതായി പരാതി. വെള്ളരിക്കുണ്ട് പ്ലാച്ചിക്കര സ്വദേശിനിയായ 20 കാരിയെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 2 30നാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ ബസിറങ്ങിയത്. ഇറങ്ങിയ ഉടനെ യുവതിയെ കാണാതാവുകയായിരുന്നു' അതിനിടെ കണ്ണൂർ സ്വദേശിയുടെ കൂടെ പോയതായി സംശയമുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments