Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപം മൊബൈൽ കട കുത്തി തുറന്ന് കവർച്ച

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ് സ്
റ്റാന്റിന് സമീപം മൊബൈൽ
 ഫോൺ സർവീസ് സെന്റർ കുത്തിത്തുറന്ന് കവർച്ചാ ശ്രമം. അനശ്വര കോംപ്ലക്സിലെ മൊബൈൽ ഗാലറിയിയാണ് കുത്തി തുറന്നത്. റിപ്പയർ ചെയ്യാൻ സൂക്ഷിച്ച മൊബൈൽ ഫോണുകൾ വാരിവലിച്ചിട്ട നിലയിലാണ്‌. ഫോണുകൾ നഷ്ടപ്പട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. മൂലക്കണ്ടം സ്വദേശി ഷംസീറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കട.ഒരു മാസം മുമ്പ് ഇതേ കോംപ്ലക്സിലെ ശ്രീ ചിത്ര സിൽക്സിലും കവർച്ച നടന്നിരുന്നു. ഇവിടെ നിന്ന് തുണിത്തരങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു. പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments