കാഞ്ഞങ്ങാട് :പ്രതിപക്ഷ നേതാവിനെതിരെ കാഞ്ഞങ്ങാട്ട് കടുത്ത വിമർശനവുമായി ഇ.പി.ജയരാജൻ .
എന്തും വിളിച്ച് പറയുന്ന പ്രതിപക്ഷ നേതാവാണ് സംസ്ഥാനത്ത് ഉള്ളതെന്ന്
അദ്ദേഹം പറഞ്ഞു. പ്രതിപക്ഷേ നേതാവ്
രാഷ്ട്രീയ മര്യാദ കാട്ടാൻ തയ്യാറാകണമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സംസ്ഥാന കൺവീനർ ഇ പി ജയരാജൻ കാഞ്ഞങ്ങാട്ട് ആവശ്യപെട്ടു.
കർണാടകയിലുണ്ടായത് കോൺഗ്രസിന്റെ വിജയമല്ലെന്നും, ജനതയുടെ ഫാസിസ്റ്റ് വിരുദ്ധ മനോഭാവമാണെന്നും
ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവിടെ
ചേരി തിരിഞ്ഞ് അടിക്കുകയാണ്.
എൽഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നടത്തിയ ബഹുജന റാലി ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
മൈതാനിയിൽ നിന്നാണ് പ്രകടനം ആരംഭിച്ച്. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. സിപി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി പ്രഭാകരൻ, വി കെ രാജൻ, വി വി രമേശൻ, ജില്ലാ കമ്മിറ്റി അംഗം പി അപ്പുക്കുട്ടൻ, എം രാജൻ, പി കരുണാകരൻ, സിപിഐ നേതാവ് കെ വി കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം, പി പി രാജു, എം ഹമീദ് ഹാജി, ലക്ഷ്മണ ഭട്ട്, സ്കറിയ കല്ലക്കുളം, , ബിൽടെക് അബ്ദുള്ള, സിബി,ബിജു തുളിശേരി, കെ എം ബാലകൃഷ്ണൻ ,നന്ദകുമാർ
ജോസ് തോമസ്,
0 Comments