തൃക്കരിപ്പൂർ: നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിൻമാറിയ യുവതിയെ യുവാവ്
പീഡിപ്പിച്ചു.
23 കാ രിയാണ് പീഡനത്തിനി രയായത്. തൃക്കരിപ്പൂർ മീലി യാട്ടെ ശ്രീജു എന്ന ശ്രീനിയെ(25) ചന്തേര പോലീസ്
യുവതിയുടെ പരാതിയിൽ അറസ്റ്റുചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തി യ യുവാവ് യുവതിയെ ബലം പ്രയോഗിച്ച് മുറിക്കകത്ത് പൂ ട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു
വെന്നാണ് പരാതി. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. പ്രതിയായ യുവാവുമായി ഒരുവർഷം മുമ്പ് യുവതിയുടെ വിവാഹനിശ്ചയം നടത്തിയി രുന്നു. ഇതിനുശേഷം ഇയാളുടെ സ്വഭാവം മോശ മാണെന്ന് മനസ്സിലാക്കി യുവതി വിവാഹത്തിൽ നിന്നും പിൻ മാറുകയായിരുന്നു. ഈ വൈരാഗ്യത്തെതുടർന്നാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തി യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി.
0 Comments