Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി ബസിനടിയിൽ ബൈക്ക് കുടുങ്ങിയുവാവിന്റെ നില ഗുരുതരം

കാഞ്ഞങ്ങാട് :
കെ. എസ്. ആർ. ടി. സി. ബസിനടിയിൽ ബൈക്ക് കുടുങ്ങി
  ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമപരിക്ക്. പുങ്ങംചാൽ
നാട്ടക്കല്ലിലെ ദിലീപിന്റെ മകൻ സെൽവകുമാറിനാണ് (22) പരിക്കേറ്റത്..
വരക്കാട് പറമ്പ റോഡിൽ ചീർക്കയത്ത്‌ ഇന്ന് വൈകിട്ട് ആറു മണിയോടെ യാണ് അപകടം.
കൊന്നക്കാട് നിന്നും എളേരി തട്ട് വഴി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെ. എസ്. ആർ. ടി. സി. ബസിൽ എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചു. 
 ശേഷം ബൈക്ക് ബസിനടിയിൽ പെടുകയായിരുന്നു.
നാട്ടുകാർ ചേർന്നാണ് ബസിനടിയിൽ പെട്ട സെൽവകുമാറിനെ പുറത്തെ ടുത്ത് ആശുപത്രിയിൽ പ്രവേ
ശിപ്പിച്ചത്.
ചിറ്റാരിക്കൽ പോലീസും സ്ഥലത്ത്‌ എത്തി.

ഗുരുതരമായി പരിക്ക് പറ്റിയ സെൽവ കുമാറി നെ ആദ്യം വെള്ളരി ക്കുണ്ടിലെ സ്വകര്യാ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലും പ്രവേ
ശിപ്പിച്ചു.പെയിന്റിംഗ്
തൊഴിലാളിയായ യുവാവ്
 ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്.
Reactions

Post a Comment

0 Comments