Ticker

6/recent/ticker-posts

ഓട്ടോറിക്ഷ സ്കൂട്ടിയിലിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട് :ഓട്ടോറിക്ഷ സ്കൂട്ടിയിലിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കത്തെ രാഘവൻ നായരുടെ മകൾ രഞ്ജിന 37 ക്കാണ് പരിക്കേറ്റത്. ചിത്താരി ചേറ്റു കുണ്ടിലാണ് അപകടം. യുവതി കാഞ്ഞങ്ങാട് നിന്നും പള്ളിക്കര ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ച് പോകവെ ഓട്ടോ പെട്ടന്ന് റോഡിലേക്ക് കയറ്റി സ്കൂട്ടറിലിടിക്കുകയായിരുന്നു. വലതു കൈ എല്ല് പൊട്ടിയാണ് പരിക്ക്. ഓട്ടോ ഡ്രൈവറുടെ പേരിൽ ബേക്കൽ പൊലീസ്കേസെടുത്തു.
Reactions

Post a Comment

0 Comments